Thu, 17 July 2025
ad

ADVERTISEMENT

Filter By Tag : Malayali Woman

America

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​ അ​നീ​റ്റ ബെ​നാ​ന്‍​സ്(25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റില്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​നീ​റ്റ, കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാണ്.

Up